bdjs

കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ഗാന്ധി മണ്ഡപത്തിനു മുന്നിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, തൃപ്പൂണിത്തുറ മണ്ഡലം ജനറൽ സെക്രട്ടറി ഉമേഷ് ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. മനോജ് മാടവന, കെ.ജി. ബിജു, കുമാരൻ അയ്യപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.