പറവൂർ: ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഗോതുരുത്ത് കടൽവാതുരുത്ത് അറത്തറ ആനന്ദന്റെയും ജയയുടെയും മകൻ അഭിനന്ദാണ് (നന്ദ - 21) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ദേശീയപാതയിൽ മൂത്തകുന്നത്തിനും ലേബർകവലയ്ക്കും ഇടയിലായിരുന്നു അപകടം. സുഹൃത്ത് ദീപക്കുമൊത്ത് ബൈക്കിൽ മൂത്തകുന്നം ഭാഗത്തേക്കു പോകുകയായിരുന്നു. ഇരുമ്പനത്ത് നിന്ന് കോഴിക്കോട്ടേക്ക് ഇതേ ദിശയിൽ സഞ്ചരിച്ച ടാങ്കർ ലോറിമുട്ടി ബൈക്ക് മറിഞ്ഞ് ലോറിയുടെ അടിയിലേക്ക് വീണ അഭിനന്ദിന്റെ ദേഹത്ത് ചക്രം കയറിയിറങ്ങി തത്ക്ഷണം മരിച്ചു. പരിക്കേറ്റ ദീപക്കിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശേരി ഐ.ടി.ഐ വിദ്യാർഥിയാണ് അഭിനന്ദ്. സഹോദരങ്ങൾ: അഭിനാഥ്, സേതുലക്ഷ്മി.