കൊച്ചി: കുഫോസ് ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സംവരണംചെയ്ത 7 സീറ്റുകളും എൻ.ആർ.ഐ ക്വാട്ടയിൽ 2 സീറ്റും ഒഴിവുണ്ട്. എൻ.ആർ.ഐ ക്വാട്ടയിലേക്ക് പ്ളസ്ടു മാർക്കാണ് പരിഗണിക്കുക. സ്‌പോട്ട് അഡ്‌മിഷന് 8 ന് രാവിലെ 11ന് കുഫോസ് ആസ്ഥാനത്തുള്ള ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനിയറിംഗി​ലെത്തണം.