kadav

കൊച്ചി: കടവന്ത്ര ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൺസിലർമാരും രാഷ്ട്രീയപ്രവർത്തകരും റസിഡൻസ് അസോസിയേഷനുകളും മതസാമൂഹ്യ സംഘടനകളും ചേർന്ന് ലഹരിക്കെതിരെ പ്രതിരോധമതിലൊരുക്കി. കടവന്ത്ര ജംഗ്ഷൻ മുതൽ കല്ലുപാലം വരെ കെ.പി.വള്ളോൻ റോഡിൽ തിരികൾ തെളിയിച്ചു.

കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ഡൊമനിക് പ്രസന്റേഷൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർമാരായ മാലിനി കുറുപ്പ്, ആന്റണി പൈനുതറ, മട്ടലിൽ ഭഗവതി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ എന്നിവർ പ്രസംഗിച്ചു. 13 കേന്ദ്രങ്ങളിൽ യോഗങ്ങൾ ചേർന്നു.