
മൂവാറ്റുപുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്കായി നടത്തിയ ജില്ലാതല പരിശീലന ക്ലാസ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, കോതമംഗലം സെക്രട്ടറി മനോജ് നാരായണൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എസ്.കെ.എം.കമാൽ, വി.വി.കുഞ്ഞപ്പൻ, മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. അർജ്ജുനൻ, കമ്മിറ്റി അംഗം ബി.എൻ. ബിജു എന്നിവർ സംസാരിച്ചു.
ജില്ലാ ലൈബ്രറി ഓഫീസർ ജയ പി.സി, മുൻ ജില്ലാ സെക്രട്ടറി പി.കെ. വേലായുധൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ എന്നിവർ ക്ലാസെടുത്തു.