
പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയിൽ കേരളപ്പിറവിദിനം ആഘോഷിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സംഘടിപ്പിച്ച സായാഹ്നസദസിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോ മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, കമ്മിറ്റിഅംഗം എം.കെ. പ്രസാദ്, വയോജനവേദി കൺവീനർ എൻ.എൽ. ജോസഫ്, എം.സി. പൗലോസ്, സി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.