കോതമംഗലം: മുവാറ്റുപുഴ റവന്യൂ ഡിവിഷൻ പട്ടയമേള ഇന്ന് വൈകിട്ട് 4ന് എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനാകും. എം.പിമാരായ ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ, ബെന്നി ബഹനാൻ,​ എം.എൽ.എമാരായ മാത്യു കുഴൽനാടൻ, പി.വി. ശ്രീനിജിൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പങ്കെടുക്കും.