
ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച നൊച്ചിമ നെല്ലിക്കാത്ത്കാട് വത്സമ്മ മെമ്മോറിയൽ സ്മാർട്ട് അങ്കണവാടി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർഅലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം സ്വപ്ന ഉണ്ണി, സ്വാമി ത്യാഗാനന്ദ, എ.എൻ. സിജിമോൾ, പി.എം. ഷെഫീന, റംല സലാം, ഫസീല ജബ്ബാർ, കെ.എസ്. പരീത്, പ്രദീപ് പെരുംപടന്ന, ഷമീന ഉമ്മർ, ദീപ്തി സുധീഷ് എന്നിവർ സംസാരിച്ചു.