
കുറുപ്പംപടി: വായ്ക്കര ഗവ.യു.പി സ്കൂളിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വായ്ക്കര എസ്.സി.എം.എസ് കോളേജിന്റെ സഹകരണത്തോടെ നടത്തിയ മനുഷ്യച്ചങ്ങലയിൽ പി.ടി.എ അംഗങ്ങളും സ്കൂൾ വികസന സമിതി അംഗങ്ങളും രക്ഷിതാക്കളും, പൊതുജനങ്ങളും പങ്കെടുത്തു.
സമ്മേളനം രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു പി.പോൾ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിസി മോൾ ജോൺ, വൈസ് പ്രസിഡന്റ് ബിനു സി.വി, പി.ടി.എ പ്രസിഡന്റ് ബിൻസി ഷിജു, സീനിയർ അസിസ്റ്റന്റ് ജയ മോൾ വി.കെ എന്നിവർ സംസാരിച്ചു.