കൊച്ചി: കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ സംസ്ഥാന കൺവെൻഷനും സംസ്ഥാന പ്രസിഡന്റിന് യാത്രഅയപ്പും 5ന് കലൂർ റന്യൂവൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നാഗരേഷ് മുഖ്യതിഥിയാകും.
അഡ്വക്കേറ്റ് ക്ലാർക്കായി 57 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ക്ഷേമനിധി ബോർഡ് അംഗവും ലീഗൽ ബെനഫിറ്റ് ഫണ്ട് ട്രസ്റ്റി കമ്മിറ്റി അംഗവുമായ പി.പി. രാഘവന് സമ്മേളനത്തിൽ യാത്രഅയപ്പ് നൽകും. ടി.ജെ. വിനോദ് എം.എൽ.എ, നിയമവകുപ്പ് സെക്രട്ടറി വി. ഹരിനായർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ഹണി എം. വർഗീസ്, അഡീഷണൽ ജില്ലാ ജഡ്ജ് കെ. സോമൻ, മുൻ മന്ത്രി എം. വിജയകുമാർ തുടങ്ങിയവർ സംബന്ധിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.ഡി. രാജപ്പൻ, എക്സിക്യുട്ടീവ് അംഗങ്ങളായ വി.ജി. മൈക്കിൾ, എ.കെ. ഹരിദാസ്, എറണാകുളം ജില്ലാ പ്രസിഡന്റ് പി.വി. രാമകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.