vinnuk

കാലടി: പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെയും പ്ലാന്റേഷൻ ഹയർ സെക്കന്ററി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും അക്ഷരച്ചങ്ങലയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഇൻ-ചാർജ് നൈസി അക്ഷര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിനേഷ് ജനാർദ്ദനൻ അദ്ധ്യക്ഷനായി. വായനശാലാ പ്രസിഡന്റ് ബിജു ജോൺ,​ അദ്ധ്യാപകൻ റിച്ചാർഡ് കെ.ഒ.,​ വർഗീസ്, ശിവലക്ഷ്മി ശിവൻ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ ആൻമരിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.