കുറുപ്പംപടി: കേരളത്തെ പൊലീസ് സ്‌റ്റേറ്റാക്കിയ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിപദം ഒഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി പെരുമ്പാവൂർ യാത്രിനിവാസിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു. വിലക്കയറ്റമടക്കമുള്ള വിഷയങ്ങളിൽ ആരോഗ്യ,​ ധനവകുപ്പുകളുടെ പ്രവർത്തനത്തിന് എതിരെയും പ്രതിഷേധമുയർന്നു.

യു.ഡി.എഫ് കൺവീനർ ഒ. ദേവസി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ പോൾ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, മണ്ഡലം പ്രസിഡന്റുമാരായ സി.കെ. രാമകൃഷ്ണൻ, ജോബി മാത്യു,​ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.അവറാച്ചൻ, മനോജ് തോട്ടപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.