കൊച്ചി: കോർപ്പറേഷൻ എറണാകുളം സൗത്ത് ഡിവിഷനിലെ അങ്കണവാടി പടിയാത്തുകുളത്ത് മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീബ ലാൽ വിശിഷ്ടാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും ഡിവിഷൻ 66 കൗൺസിലറുമായ സുധാ ദിലീപ് സംസാരിച്ചു.
അങ്കണവാടിയില്ലാതിരുന്ന ഏകഡിവിഷനായിരുന്നു എറണാകുളം സൗത്ത്. സ്വന്തം കെട്ടിടത്തിൽ മാതൃകാ അങ്കണവാടിയാക്കി മാറ്റുമെന്ന് കൗൺസിലർ പദ്മജ എസ്. മേനോൻ അറിയിച്ചു. അങ്കണവാടിക്ക് ത്രീ ലെവർ വാട്ടർ ഫിൽട്ടർ, കുട്ടികൾക്ക് ബാഗുകൾ, കളിയുപകരണങ്ങൾ എന്നിവ ലയൺസ് ക്ലബ് കൊച്ചിൻ എംപയർ പ്രസിഡന്റ് ജോൺസൺ സി. എബ്രഹാം കൈമാറി. ഇന്ദു വി.എസ് സ്വാഗതവും പ്രജിന കെ.കെ. നന്ദിയും പറഞ്ഞു.