vennala-school

കൊച്ചി: വെണ്ണല ഗവ. എൽ.പി സ്കൂളിൽ കേരള പിറവി ദിനാഘോഷവും ലഹരിവിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ലഹരിവിരുദ്ധ കുട്ടിച്ചങ്ങലയിൽ രക്ഷിതാക്കളും നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തുടർന്ന് ലഹരിക്കെതിരായി നടന്ന ഒപ്പുശേഖരണം ഡിവിഷൻ കൗൺസിലർ കെ.ബി. ഹർഷനും കേരളപ്പിറവി ദിനാഘോഷം കൗൺസിലർ സി.ഡി. വത്സല കുമാരിയും ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പി.ടി.എ പ്രസിഡന്റ് രശ്മിദാസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ജി. രാജേഷ്, എം.പി.ടി.എ ചെയർപേഴ്സൺ ഷെറിൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം എം.ജെ. മാർട്ടിൻ, സ്റ്റാഫ് സെക്രട്ടറി പി.എ. അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.