
കൊച്ചി:ഇന്റർ സ്കൂൾ സ്‌പോട്‌സ് മീറ്റ് 'സൂപ്പർ സ്ലാം 2022ൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂൾ ഓവറോൾ ചാമ്പ്യൻ ട്രോഫി നേടി. ബാസ്‌ക്കറ്റ്‌ബാൾ ഫുട്‌ബാൾ, ട്രയാത്ത്‌ലോൺ, നീന്തൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. 13 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ബാസ്‌ക്കറ്റ്‌ബാൾ ടൂർണമെന്റിൽ ഭവൻസ് ഗിരി നഗറും രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി . 19 ൽ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ രാജഗിരി പബ്ലിക് സ്‌കൂൾ ഒന്നും ടോക്ക് എച്ച് സ്‌കൂൾ രണ്ടാം സ്ഥാനത്തും എത്തി. കയാക്കിംഗ് താരം സിബി മത്തായി വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.