
മൂവാറ്റുപുഴ: സി.പി.എം മുളവൂർ ലോക്കൽ കമ്മിറ്റി നിർമ്മിച്ച കനിവ് ഭവനം കൈമാറി. മുളവൂർചിറപ്പടി ഭാഗത്ത് വെട്ടിയാങ്കുന്നേൽ വീട്ടിൽ ബീവിയുടെ കുടുംബത്തിനാണ് വീട് നൽകിയത്.
സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ .മോഹനൻ താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ.മുഹമ്മദ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി.എം. ഇസ്മയിൽ, ഏരിയ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ആർ പ്രഭാകരൻ, കെ.എൻ. ജയപ്രകാശ്, സാബു ജോസഫ് , ലോക്കൽ സെക്രട്ടറി വി.എസ്. മുരളി, ലോക്കൽ കമ്മിറ്റി അംഗം പി.എസ്. ബൈജു, ചിറപ്പടി ബ്രാഞ്ച് സെക്രട്ടറി വി.എ.അബിൻസ്, യു.പി.വർക്കി എന്നിവർ സംസാരിച്ചു.