
കൊച്ചി: കലൂർ തെക്കുംഭാഗം എസ്.എൻ.ഡി.പി ശാഖയും ചതയോപഹാരം ഗുരുദേവ ട്രസ്റ്റും സംയുക്തമായി ഡോ. പല്പുവിന്റെ 160ാം ജന്മദിനസംഗമം നടത്തി. ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന ട്രഷറർ ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കലൂർ എ.സി.എസ് സ്‌കൂൾ മാനേജർ പി.ഐ. തമ്പി അദ്ധ്യക്ഷത വഹിച്ചു.
ആയൂസ്- ആരോഗ്യം- ആയുർവേദം എന്ന വിഷയത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസറും ബ്രാഞ്ച് മാനേജരുമായ ഡോ. ടി.എം. ഉണ്ണികൃഷ്ണവാര്യർ പ്രഭാഷണം നടത്തി. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ, ബീന നന്ദകുമാർ, പി.ൻ. ജഗദീശൻ, പി.എം. മനീഷ്, സി.സി. ഗാന്ധി, ഐ.ആർ. തമ്പി എന്നിവർ സംസാരിച്ചു.