sndp

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഡോ.പൽപ്പു അനുസ്മരണയോഗം സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ. കുമാരൻ മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, കൗൺസിലർമാരായ സജീവ് ഇടച്ചിറ, അനിൽകുമാർ, ശാഖാ ഭാരവാഹികളായ സിനന്ദൻ, സുഭാഷണൻ, കോമളൻ, രാജീവ്, ശശി തൂമ്പായി, ജയൻ, സുനീഷ് പട്ടേലിപ്പുറം, അഖിൽ ഇടച്ചിറ,​ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ എന്നിവർ സംസാരിച്ചു.