milma

കൊച്ചി: കാലിത്തീറ്റ വില വീണ്ടും കൂട്ടിയതിനാൽ പാൽ വില കൂട്ടണമെന്ന് മിൽമ മേഖലാ യൂണിയൻ

സംസ്ഥാന ഫെഡറേഷനോട് ആവശ്യപ്പെട്ടു. അടിയന്തരയോഗം വിളിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ ഫെഡറേഷൻ ചെയർമാൻ കെ.എസ്.മണിക്ക് കത്ത് നൽകി. കേരള ഫീഡ്‌സ് വിപണയിൽ ഇറക്കുന്ന അഞ്ച് ഇനം കാലിത്തീറ്റകൾക്കും 50 കിലോ ചാക്കിന് 150 രൂപ വീതവും മിൽമയുടെ രണ്ട് ഇനങ്ങൾക്ക് 180 ഉം 160 ഉം രൂപ വീതവും വില കൂട്ടി. വിഷയത്തിൽ നേരത്തെ കത്ത് നൽകിയിരുന്നു. സംസ്ഥാന ഭരണസമിതിയും പൊതുയോഗവും ഇക്കാര്യത്തിൽ അനുകൂലനിലപാട് സ്വീകരിച്ചെങ്കിലും നടപടിയായില്ല.