
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്ത്രീ പഠനകേന്ദ്രത്തിന്റെ 'എറുഡൈറ്റ് സ്‌കോളർ ഇൻ റെസിഡൻസ്" പ്രഭാഷണപരിപാടിയുടെ ഉദ്ഘാടനം രജിസ്ട്രാർ ഡോ.വി.മീര നിർവഹിച്ചു. ഹിന്ദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡയറക്ടർ ഡോ.കെ.അജിത അദ്ധ്യക്ഷത വഹിച്ചു.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി അദ്ധ്യാപികയും കവിയുമായ പ്രൊഫ.സവിതസിംഗ് മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് വിഭാഗം മേധാവി ഡോ.ബൃന്ദബാല ശ്രീനിവാസൻ സംസാരിച്ചു. പരിപാടിയിൽ 7വരെ വിവിധസ്ഥാപനങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചയും നടക്കും.