
അലുവ: ആലുവ ബൈപ്പാസിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു. ആലുവ ബൈപ്പാസ് കോഡർലൈനിൽ പാറക്കൽ വീട്ടിൽ പരേതനായ പി.ജെ. തോമസിന്റെ ഭാര്യ കുഞ്ഞമ്മയാണ് (75) മരിച്ചത്.
ഇന്നലെ രാവിലെയാണ് അപകടം. എറണാകുളത്തുനിന്നുവന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ പുൽപ്പാട്ട് കുടുംബാംഗമാണ്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് ആലുവ സെന്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി, ഷാജി, അജി. മരുമക്കൾ: റോയ്, സജിനി, നിമ്മി.