വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര എ ആൻഡ് എ ഗ്യാസ് ഏജൻസിയിലെ തൊഴിൽ തർക്കത്തിന് പരിഹാരം കാണാൻ അസി. ലേബർ ഓഫീസർ വിളിച്ചുചേർത്ത ചർച്ചയ്ക്കക്ക് ഏജൻസി ഉടമ എത്താതിരുന്നതിനാൽ നടന്നില്ല. 4ന് വൈകിട്ട് 3ന് വീണ്ടും ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഇവിടെ സമരത്തിലാണ്.