കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജിൽ എറണാകുളം നെഹ്രു യുവകേന്ദ്രയുമായി സഹകരിച്ച് ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.

ലഹരി ബോധവത്കരണവും ശുചിത്വ സന്ദേശവുമായാണ് കോളേജിലെ നാണഷൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചത്. കോളേജിൽ നിന്നാരംഭിച്ച കൂട്ടയോട്ടം കാലടി ഗവ.സ്‌കൂളിൽ സമാപിച്ചു.പ്രിൻസിപ്പൽ പ്രൊഫ.കെ.ടി. സുബ്രഹ്മണ്യൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികൾ ദേശീയ ഏകതാ പ്രതിജ്ഞയെടുത്തു. സ്‌കൂൾ വിദ്യാർത്ഥികളും ആദിശങ്കരയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞയെടുത്തു. ഡീൻ ഡോ.കെ.കെ. എൽദോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.സിജോ ജോർജ്, പ്രൊഫ.എം.ശ്രീരാഗ്, ഹെഡ്മിസ്ട്രസ് പി.സജി, നെഹ്രു യുവകേന്ദ്ര ദേശീയ വളണ്ടിയർ ആവണി രാമകൃഷ്ണൻ, എൻ.എസ്‌.എസ് വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജു എം. കമ്മത്ത്, ആദർശ് വിനോദ് തുടങ്ങിയവർ സംസാരിച്ചു.