കൊച്ചി: രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ മേയർ എം. അനിൽകുമാറിനെ തടഞ്ഞുവച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ്, സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ, ജില്ലാ സെക്രട്ടറി നോബൽകുമാർ, ബ്ലോക്ക് ഭാരവാഹികളായ സനൂപ് മുരളീധരൻ, ലാൽ വർഗീസ്,സോണി പനന്താനം, ആന്റണി സിമൽ, ടോജിൻ തോംസൺ, കൃഷ്ണലാൽ കെ.എം, ജെഹിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മേയറുടെ ചേംബറിൽ സമരം നടത്തിയത്.

കളക്ടറുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ നടപ്പിലാക്കേണ്ട മേയർ പാർട്ടി വളർത്താനും സോഷ്യൽ മീഡിയയിൽ പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും സമയം ചെലവഴിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. സെൻട്രൽ പൊലീസിന്റെ നേതൃത്വത്തിൽ സമരക്കാരെ അറസ്റ്റുചെയ്ത് നീക്കി.