ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫിസിക്സിൽ പുതുതായി സജ്ജീകരിച്ച ഒപ്റ്റിക്കൽ ലാബ് കോളേജ് മാനേജർ ഫാ. തോമസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം അദ്ധ്യക്ഷൻ ഡോ. മനു പുന്നൻ ജോൺ, കോ ഓർഡിനേറ്റർ ഡോ. ആർ. രശ്മി, അസോസിയേഷൻ സെക്രട്ടറി അനഘ എ. വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു. സ്കൂൾ കോളേജ് തലത്തിലുള്ള അദ്ധ്യാപക – വിദ്യാർത്ഥികളുടെ പരിശീലനത്തിനായി ഡിപ്പാർട്ട്മെന്റ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഡി.ബി.ടി – സ്റ്റാർ പദ്ധതി വഴി ലഭിച്ച 13 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ലാബ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്.