a
പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് വെൽകെയർ പ്രിൻസൽ രേണു സൂസൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര :ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസിന്റെയും വെട്ടിക്കൽ വെൽകെയർ നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാലയത്തിൽ 'ബിയോൺഡ് ദി മെഡിസിൻ" എന്ന പേരിൽ പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ് നടന്നു. വിദ്യാലയത്തിലെ ജൂനിയർ റെഡ് ക്രോസി​ലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച ബോധവത്കരണക്ലാസ് വെൽകെയർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. രേണു സൂസൻ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി. കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് സ്വാഗതം പറഞ്ഞു. പി.ടി. എ പ്രസിഡന്റ് ബീന പി നായർ, സ്കൂൾ ബോർഡ്‌ മെമ്പർ ബോബി പോൾ, വെൽ കെയർ നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ നീതു ജോർജ്, അസോസിയേറ്റ് പ്രൊഫ. രസിജ ആർ. എന്നിവർ സംസാരി​ച്ചു. വെൽകെയർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനികൾ തീപ്പൊള്ളൽ, പാമ്പുകടി, അപകടങ്ങൾ, വൈദ്യുതാഘാതം, തുടങ്ങിയവയ്ക്കുള്ള പ്രഥമ ശുശ്രൂഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധവത്കരണക്ലാസ് നയിച്ചു.ജൂനിയർ റെഡ് ക്രോസ് കൗൺസിലർ ജോമോൾ മാത്യു നന്ദി​ പറഞ്ഞു.