ചോറ്റാനിക്കര: കെ റെയിൽ പദ്ധതിക്ക് വേണ്ടിയുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നവംബർ ഒന്ന് കിടപ്പാട സംരക്ഷണ ദിനമായി ആചരിച്ച് സമിതി തെക്കൻ മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിരുവാങ്കുളത്ത് കിടപ്പാട സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.
സമരസമിതി സൗത്ത് സോൺ മേഖലാ ചെയർമാൻ അഡ്വ. സുനു പി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ വിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്രേക്ക് ത്രു സയൻസ് സൊസൈറ്റി പ്രസിഡന്റ് കെ. എസ്. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കൺവീനർ സി കെ ശിവദാസൻ ,സൗത്ത് സോൺ കൺവീനർ ഷിബു പീറ്റർ , വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ആന്റണി മോഹൻ , കെ.ജി.ചന്ദ്രഹാസൻ , ലാലു മത്തായി ,സി എൻ മുകുന്ദൻ എന്നിവർ സംസാരിച്ചു.