
പിറവം: പതിനഞ്ച് വർഷത്തെ കോൺഗ്രസ് കുത്തക അവസാനിപ്പിച്ച്
പിറവം റൂറൽ സർവീസ് സഹകരണ ബാങ്ക് ഭരണം സഹകരണ സംരക്ഷണ മുന്നണി നേടി. അഞ്ചിനെതിരെ ആറ് വോട്ടുകൾക്കാണ് സഹകരണ സംരക്ഷണ മുന്നണിയിലെ സി.കെ.ശിവദാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
പി.വി.ജോർജിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
കഴിഞ്ഞ പതിനഞ്ച് വർഷമായി ബാങ്ക് പ്രസിഡന്റായിരുന്നത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ. ജോണായിരുന്നു. പിറവത്ത് കോൺഗ്രസ് ഓഫീസ് മന്ദിരം സ്ഥിതിചെയ്യുന്ന ഇന്ദിരാഭവനിലെ രണ്ടാംനിലയിലാണ് ബാങ്ക്. പിറവം നഗരസഭ, പാമ്പാക്കുട, മണീട്, രാമമംഗലം പഞ്ചായത്തുകളും ബാങ്കിന്റെ പ്രവർത്തന പരിധിയിലുണ്ട്. വി.സി.ഏലിയാസ്, കെ.പി അനീഷ് കുമാർ, ടി.വി.മാത്യു, പി.വി. ജോർജ്, കെ.ജെ പ്രദീപ്, സുനി സോമൻ, ആലീസ് പൗലോസ് ഡെയ്സി യമുനാച്ചൻ, ലൗലി സജി എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.