
തൃക്കാക്കര: ലഹരിക്കെതിരെ കുട്ടിച്ചങ്ങല ഒരുക്കി പാടിവെട്ടം ഗവ.എൽ.പി സ്കൂൾ വിദ്ധാർത്ഥികൾ. ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി പാടിവട്ടം ഗവ.എൽ.പി സ്കൂളിൽ ഒരുക്കിയ കുട്ടിച്ചങ്ങല സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത ലഹരി വിരുദ്ധ സന്ദേശം ചൊല്ലി കൊടുത്തു. പി.റ്റി.എ പ്രസിന്റ് കെ.കെ. ജയൻ, അദ്ധ്യാപകരായ സരിത,അഞ്ജൂ,രമ്യ,അനിത,രാജി തുടങ്ങിയവർ പങ്കെടുത്തു.