death
കെ.പി.ഷാജി

കാലടി: കാലടി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് മുന്നിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറുമശേരി തെക്കെപ്പറമ്പിൽ വീട്ടിൽ കെ.പി. ഷാജിയാണ് (59) മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം.

പെരുമ്പാവൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ഷാജിയെ പെരുമ്പാവൂർ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ടോറസ് ഷാജിയുടെ ദേഹത്തുകൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അനിത. മക്കൾ: അഭിരാമി, അശ്വിഭോഷ്.