കൊച്ചി: പത്തുകിലോ കഞ്ചാവുമായി വടുതല കോളരിക്കൽ ജെറിൻ മാനുവൽ (31), വടുതല പുഴമംഗലത്ത് ജോസഫ് ജിബിൻ ജോൺ(27) എന്നിവരെ സിറ്റി യോദ്ധാവ് സ്‌ക്വാഡും നോർത്ത് പൊലീസും ചേർന്ന് അറസ്റ്റുചെയ്തു.
ജെറിൻ മാനുവലിന്റെ വടുതലയിലെ വീട്ടിൽ വില്പനയ്ക്ക് സൂക്ഷിച്ചതാണ് കഞ്ചാവ്. യോദ്ധാവ് സ്‌ക്വാഡ് ഇൻസ്പെക്ടർ വിനായകൻ, നോർത്ത് ഇൻസ്പെക്ടർ ബിജുകുമാർ, എസ്.ഐ അഖിൽദേവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.