നെടുമ്പാശേരി: സൈൻപ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ആറാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഔസേപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായിസമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മുഖ്യരക്ഷാധികാരി വെൺപകൽ ചന്ദ്രമോഹനൻ, ജനറൽ സെക്രട്ടറി വിജയരാജ് അനിരുദ്ധൻ, ട്രഷറർ ആൻഡ്രൂസ്, സ്റ്റീഫൻ മാടവന, സഞ്ജയ് പണിക്കർ, അബൂബക്കർ സിദ്ധിക്ക്, സുബൈർ സുറുമ, ഹരി ആറ്റുകാൽ, ഷെരീഫ്, അലക്‌സ് മൈക്കിൾ, എം.വി. പ്രസാദ് എന്നിവർ സംസാരിച്ചു.
നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഓൾ ഇന്ത്യ എക്‌സിബിഷൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാളെ വൈകിട്ട് സമാപിക്കും.