riyas

ആലുവ: മാദ്ധ്യമ പ്രവർത്തകൻ ആലുവ കീഴ്മാട് കുട്ടമശേരി അമ്പലപ്പറമ്പ് പാനപ്പിള്ളി വീട്ടിൽ അബ്ദുൾ റഹ്മാന്റെ മകൻ റിയാസ് കുട്ടമശേരി (51) നിര്യാതനായി. ആലുവ മീഡിയ ക്ലബ് അംഗമാണ്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 ന് കുട്ടമശേരി ചാലയ്ക്കൽ മഹല്ല് കബർസ്ഥാനിൽ. മാതാവ്: താഹിറ. ഭാര്യ: അർഷിദ (അമൽ പബ്ലിക് സ്‌കൂൾ ജീവനക്കാരി). മകൻ: യാസീൻ റിയാസ് (വിദ്യാർത്ഥി അൽഅമീൻ കോളേജ്).