
കോലഞ്ചേരി: മഴുവന്നൂർ എസ്.ആർ.വി യു.പി സ്‌കൂളിൽ കോലഞ്ചേരി ലയൺസ് ക്ലെബ് അടുക്കളത്തോട്ടം പദ്ധതി നടപ്പാക്കുന്നു. തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് അനിൽ മാർക്കോസ് നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ അനിയൻ പി. ജോൺ ഏറ്റുവാങ്ങി. ലയൺസ് ക്ലബ് ജില്ലാ പരിസ്ഥിതി പ്രൊജക്റ്റ് സെക്രട്ടറി ജോസ് മാംഗ്ലി, ബേബി വർഗീസ്, കെ.കെ. ബൈജു, സ്‌കറിയ കണ്ണിക്കട്ടേൽ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കും ആവശ്യമായ വിഷ രഹിത പച്ചക്കറി സ്‌കൂളിൽ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.