road

കോലഞ്ചേരി: കാണിനാട് പുളിഞ്ചുവട് റോഡിൽ മനയത്തുപീടിക വഴി പട്ടിമ​റ്റം പോകുമ്പോൾ പാങ്കോട് കവലയിൽ റോഡിൽ വെള്ളക്കെട്ട്. ചെറിയ മഴ പെയ്താൽ പോലും റോഡിൽ വെള്ളം നിറയുന്നതിനാൽ വാഹനയാത്ര ദുഷ്കരമാണ്. പ്രതിദിനം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണ്. ഇരുചക്രവാഹനങ്ങളുമായി പോകുന്നവർക്കാണ് ഏറെ ബുദ്ധിമുട്ട്. എതിർദിശയിൽ നിന്ന് വാഹനമെത്തിയാൽ ചെളിവെള്ളം തെറിക്കും. റോഡ് അടിയന്തരമായ അറ്റകുറ്റപണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം