കോലഞ്ചേരി: കോലഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോത്സവ ലോഗോ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഭാഷ് പഴന്തോട്ടം അദ്ധ്യക്ഷനായി. എ.ഇ.ഒ ടി. ശ്രീകല, ജനറൽ കൺവീനർ എസ്. രജനി, ഹെഡ്മിസ്ട്രസ് എൻ. സിനി, അനിയൻ പി. ജോൺ, പി.കെ. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. 16 മുതൽ 19 വരെ പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് കലോത്സവം.