കിഴക്കമ്പലം: ഗവ. എൽ.പി സ്‌കൂളിൽ ലഹരിവിമുക്ത ബോധവത്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി അജി ഉദ്ഘാടനം ചെയ്തു. കിഴക്കമ്പലം ബസ് സ്​റ്റാൻഡിൽ കുട്ടികളുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരേ പോസ്​റ്ററുകൾ പതിച്ചു.