പെരുമ്പാവൂർ: ഗുരു നിത്യചൈതന്യയതിയുടെ ജന്മദിനം നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ 6ന് രാവിലെ 9.30ന് ആഘോഷിക്കും.റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി നടേശന്റെ അദ്ധ്യക്ഷതയിൽ എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തും. തോട്ടുവ മംഗലഭാരതി ആശ്രമം അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി കെ.എം. ജിജിമോൻ മുഖ്യാതിഥിയാകും. ഡോ. ആശാദേവി, സുജൻ മേലുകാവ്, ജയരാജ് ഭാരതി, എം.എസ്. സുരേഷ്, എം.ബി. രാജൻ, ടി.കെ. ബാബു, തുടങ്ങിയവർ സംസാരിക്കും.