കൊച്ചി: കടവന്ത്ര റീജണൽ സ്പോർട്സ് സെന്റർ (ആർ.എസ്.സി) ഓണററി സെക്രട്ടറിയായി എസ്.എ.എസ് നവാസും വൈസ് പ്രസിഡന്റായി ഡോ. അനിൽ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ജോമോൻ കെ.ജോർജ് (ട്രഷറർ), ഗിരീഷ് സോമൻ, ഡോ.ബാബു ജോസഫ്, ഹാരി റാഫേൽ, വി.മനോഹർ പ്രഭു, പരേഷ് കുമാർ എസ്.ഷാ, രാഹുൽ തോമസ് ജോൺ, സാബു ജോണി (കമ്മിറ്റി അംഗങ്ങൾ). ആദ്യമായാണ് ആർ.എസ്.സിയിൽ ഒരു പാനൽ എതിരില്ലാതെ തിരഞ്ഞടുക്കപ്പെടുന്നത്.