അങ്കമാലി: ടെൽക്ക് എംപ്ലോയീസ് മൾട്ടി പർപ്പസ് സഹകരണ സംഘത്തിന്റെ നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനോദ്ഘാടനം ടെൽക്ക് ചെയർമാൻ അഡ്വ.പി.സി.ജോസഫ്, മാനേജിംഗ് ഡയറക്ടർ വിപിൻ സത്യ എന്നിവർ ചേർന്ന് നിർവഹിച്ചു. സംഘം പ്രസിഡന്റ് എം.ജഗദേഷ്, സംഘം സെക്രട്ടറി എം.വി വർഗീസ്, എച്ച്.ആർ മാനേജർ കെ.ജെ. അജ്മൽ, സീനിയർ അക്കൗണ്ട്സ് മാനേജർ അജിത്കുമാർ, ടെൽക്ക് യൂണിയൻ നേതാക്കളായ ഒ.പി.റിജേഷ്, കെ.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.