അങ്കമാലി: അങ്കമാലി സർവീസ് സഹകരണ ബാങ്കിന്റെ സഹകാരി സ്വാന്തന പെൻഷൻ വിതരണോദ്ഘാടനം എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ നിർവഹിച്ചു. യോഗത്തിൽ പ്രസിഡന്റ് ടി.ജി.ബേബി അദ്ധ്യക്ഷനായി. മുൻ ബാങ്ക് പ്രസിഡന്റുമാരായ ടി.പി.മാത്യു, സി.ഡി.ജോസ് എന്നിവരെ മുൻമന്ത്രി അഡ്വ.ജോസ് തെറ്റയിൽ ആദരിച്ചു. മുൻ ബാങ്ക് സെക്രട്ടറി ലില്ലി വർഗീസിനെ സഹകരണ ഇൻസ്‌പെക്ടർ അജിത്കുമാർ ആദരിച്ചു. കനിവ് പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.കെ. സലിംകുമാർ, നഗരസഭാ മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, വാർഡ് കൗൺസിലർ പോൾ ജോവർ, ടി.വൈ.എല്യാസ്, സജി വർഗീസ്, ബിജു പൗലോസ്, പോൾ കെ.ജോസഫ്, ഡാന്റി ജോസ്, സി.പി. ജോൺസൻ, ബോർഡ് അംഗം എം.ജെ.ബേബി,സെക്രട്ടറി ഇൻചാർജ് സീന തോമസ് എന്നിവർ സംസാരിച്ചു.