കുറുപ്പംപടി : ജനകീയാസൂത്രണ പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള പുരയിട കൃഷി വികസന പദ്ധതിയുമായി ബന്ധപ്പെട്ട എല്ലുപൊടി വിതരണം മുടക്കുഴ പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി.അജിത്ത്കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ജോസ് എ.പോൾ, കെ.ജെ.മാത്യു, വൽസ വേലായുധൻ, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ഡോളി ബാബു, രജിത ജയ്മോൻ, എൻ.പി.രാജീവ്, കൃഷി ഓഫീസർ ഹാജിറ , കൃഷി അസിസ്റ്റന്റുമാരായ ബിനോയ് , വിജയകുമാർ എന്നിവർ സംസാരിച്ചു.