kohamangalam
വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

കോതമംഗലം: കോതമംഗലം താലൂക്കിൽ നവീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. നങ്ങേലിപ്പടി -ഇളബ്ര മുന്നൂറ്റിപ്പതിന്നാല് റോഡ്, നെല്ലിക്കുഴി ചെറുവട്ടൂർ റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങുകൾക്ക് ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ ഷാജി കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ്, എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽ കുമാർ, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, എം.എ.മുഹമ്മദ്, എം.എം.അലി, എൻ.ബി.ജമാൽ, ബീന ബാലചന്ദ്രൻ, ഷഹന അനസ്, കെ.എ.ജോയി, എൻ.പി.അസൈനാർ,അബ്ദുൾ സലാം, സത്താർവട്ടക്കുടി, എൻ.സി.ചെറിയാൻ, എ.ടി.പൗലോസ് തുടങ്ങിയവർ സംസാരിച്ചു.