കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കോളേജുകളിലെ അദ്ധ്യാപകർക്കും ഗവേഷണ വിദ്യാർത്ഥികൾക്കുമായി 'അഡ്വാൻസ്ഡ് മൈക്രോസ്‌കോപിക് ടെക്‌നിക്‌സ് ' എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഇൻബയോടെക് മൈക്രോസിസ്റ്റംസ് സി.ഇ.ഒ സി.വി.അജിത് കുമാർ, ജയകുമാർ എന്നിവർ നേതൃത്വം നൽകി. സുവോളജി വകുപ്പ് മേധാവി ഡോ.ടി.കെ.സുഷ, സുബിൻ ബാലചന്ദ്രൻ, ഡോ.എ.യു. അരുൺ തുടങ്ങിയവർ സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്നായി എഴുപതിലധികം ഗവേഷണ വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.