പറവൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിലും സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിലും പ്രതിഷേധിച്ച് വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂത്തകുന്നത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്‌. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ.സൈജൻ, പ്രദീപ് മങ്ങാടൻ, മധുലാൽ, ദിനേഷ്കുമാർ, ടി.കെ. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.