kumbalangi
കുമ്പളങ്ങി പഞ്ചായത്തിലെ കല്ലഞ്ചേരി, തറേശ്ശേരി റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിക്കുന്നു

കുമ്പളങ്ങി: പഞ്ചായത്തിലെ കല്ലഞ്ചേരി, തറേശ്ശേരി റോഡുകളുടെ നിർമ്മാണോദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു.
കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദിപു കുഞ്ഞുകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെൻസി ആന്റണി, ജയ്‌സൺ ടി. ജോസ്, മാർട്ടിൻ ആന്റണി, ഫാ. യേശുദാസ് കൊച്ചുവീട്ടിൽ, നിത സുനിൽ, ലില്ലി റാഫേൽ, സജീവ് ആന്റണി, ജാസ്മിൻ രാജേഷ്, പി.ടി. സുധീർ, അജയൻ, താര രാജു എന്നിവർ സംസാരി​ച്ചു.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3.10 കോടിയുടെ ഭരണാനുമതിയാണ് രണ്ടു ഗ്രാമീണ റോഡുകൾക്കുമായി ലഭിച്ചത്. കുമ്പളങ്ങി പഞ്ചായത്തിലെ പ്രധാന ടൂറിസം പ്രദേശമായ കല്ലഞ്ചേരിയിലെ റോഡുകൾ നി​ർമി​ക്കുന്നത് ടൂറി​സത്തി​ന് ഗുണകരമാകും.