പറവൂർ: കെട്ടുകളിൽ മത്സ്യകൃഷി മാത്രം നടത്താനുള്ള ചില കെട്ടുടമകളുടെ നീക്കം പ്രതിഷേധാർഹമാണെന്നും തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ പറവൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെമ്മീൻ കെട്ടുകളിൽ ആറുമാസം മത്സ്യകൃഷിയും പിന്നീടുള്ള ആറുമാസം പൊക്കാളി കൃഷിയും നടത്തുന്ന രീതിയാണുള്ളത്. ഇതിന് വിരുദ്ധമായുള്ള നീക്കം ചിലയിടങ്ങളിൽ നടത്തിവരുന്നത് ജൈവ ആവാസ വ്യവസ്ഥയെ തകർക്കാൻ ഇടയാക്കും. കർഷകത്തൊഴിലാളികളുടെ തൊഴിൽ നഷ്ടമാകാനും നെൽകൃഷിയുടെ വ്യാപനത്തിന് കുറവ് വരാനും ഇത് കാരണമാകും. കായലുകളിൽ അടിഞ്ഞുകൂടുന്ന പോളപായലുകൾ മത്സ്യബന്ധനത്തിന് ഭീഷണിയാവുകയാണ്. ഇവ നീക്കംചെയ്യുണമെന്നും എക്കൽ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനും അധികാരികൾ ശ്രദ്ധിക്കണമെന്ന് യൂണിയൻ ഏരിയാ പ്രസിഡന്റ് അഡ്വ യേശുദാസ് പറപ്പിള്ളി, സെക്രട്ടറി എ.എ. പ്രതാപൻ എന്നിവർ ആവശ്യപ്പെട്ടു.