cpm
രണ്ട് നിർധന കുടുംബങ്ങൾക്ക് ഭൂമി വിട്ട് നൽകിയ ദമ്പതിമാരായ സി .ജെ. ജോസഫ്, ഫിലോമിന ജോസഫ് എന്നിവരെെ ആദരിയ്ക്കലും ഭൂമി കൈമാറ്റവും സി.പി. എം ജില്ല സെക്രട്ടറി സി .എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: രണ്ട് നിർധന കുടുംബങ്ങൾക്ക് ഭൂമി വിട്ടുനൽകിയ ദമ്പതിമാരെ സി.പി.എം കല്ലൂർക്കാട് ലോക്കൽ കമ്മിറ്റി ആദരിച്ചു. കല്ലൂർക്കാട് ചൊറിയംമാക്കൽ വീട്ടിൽ സി.ജെ.ജോസഫ്, ഫിലോമിന ജോസഫ് എന്നിവരെയാണ് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആദരിച്ചത്. ലോക്കൽ സെക്രട്ടറി ടി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം എം.ആർ.പ്രഭാകരൻ, സി.ജെ.ജോസഫ്, എൻ.സി.പി നിയോജക മണ്ഡലം പ്രസിഡന്റ് വിൽസൺ നെടുങ്കല്ലേൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബേബി റാത്തപ്പിള്ളിൽ, കല്ലൂർക്കാട് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എ.കെ.ജിബി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ.ജയേഷ്, പി.ആർ.പങ്കജാക്ഷി, കെ.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ "മനസോടിത്തിരി മണ്ണ് " പദ്ധതിയിൽ പ്രചോദനം ഉൾക്കൊണ്ട് 8.5 സെന്റ് സ്ഥലമാണ് സി.ജെ.ജോസഫും ഫിലോമിന ജോസഫും സൗജന്യമായി രണ്ട് കുടുംബത്തിന് കൈമാറിയത്.