കൊച്ചി: ജനദ്രോഹ നിലപാടുകൾക്കും ക്രമസമാധാന തകർച്ചയ്ക്കും പൊലീസ് അതിക്രമങ്ങൾക്കും സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിനെ പൗരവിചാരണ നടത്തി. മേനക ജംഗ്ഷനിൽ നിന്ന് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., കെ.പി.സി.സി നേതാക്കളായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, കെ.പി. ധനപാലൻ, അൻവർ സാദത്ത് എം.എൽ.എ, ബി.എ. അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, അജയ് തറയിൽ, പി.ജെ. ജോയി, ഐ.കെ. രാജു, ടോണി ചമ്മിണി, കെ.എം. സലീം, എം.ആർ. അഭിലാഷ്, മനോജ് മൂത്തേടൻ, വി.കെ. മിനിമോൾ എന്നിവർ പ്രസംഗിച്ചു.

മഹാരാജാസ് കോളേജിന് മുന്നിലെ ബാരിക്കേഡ് മറികടന്ന പ്രവർത്തകർക്ക് നേരെ നാലുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.