കാലടി: പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ശാസ്ത്രബോധ സദസ് സംഘടിപ്പിച്ചു.അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൽസി ബിജു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.മുരളി അദ്ധ്യക്ഷനായി. വാർഡ് അംഗം എം.എം. ഷൈജു അക്ഷര ജ്വാല തെളിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്: അംഗം ജിനേഷ് ജനാർദ്ദനൻ, വായനശാലാ പ്രസിഡന്റ് ബിജു ജോൺ, പി.എ.ബിജു, ശിവലക്ഷ്മി ശിവൻ എന്നിവർ സംസാരിച്ചു.